SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

21 കേന്ദ്രങ്ങളിൽ ദൈവദശകം, 'മനീഷ'യ്ക്ക് 200 കുട്ടികൾ

photo

വൈപ്പിൻ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം 117 ഭാഷകളിലായി ലോകമെങ്ങും പാരായണം ചെയ്യുന്നതിന്റെ ഭാഗമായി 25ന് വൈകിട്ട് 7.15ന് വൈപ്പിൻകരയിൽ 21 കേന്ദ്രങ്ങളിൽ ദൈവദശകം പാരായണം നടത്തും. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര മൈതാനം, ഞാറക്കൽ ശക്തി ധരക്ഷേത്ര മൈതാനം, ചെറായി സഹോദരൻ അയ്യപ്പൻ ജന്മഗൃഹം, മുനമ്പം ഗുരുദേവ ക്ഷേത്രം, അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രാങ്കണം, പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രാങ്കണം, ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി 21 കേന്ദ്രങ്ങളിൽ ആണ് ദൈവദശകം ആലാപനം നടക്കുന്നത്.

എസ്.എൻ.ഡി.പി, എസ്.എൻ.പി.സി സംയുക്ത സംരംഭമായ മനീഷ വിസ്ഡം സ്‌കോളർഷിപ്പ് പരീക്ഷയിൽ 200ലധികം വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നടത്തുവാൻ തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ഹാളിൽ കൂടിയ എസ്.എൻ.ഡി.പി ശാഖകളുടെയും കുടുംബയൂണിറ്റുകളുടെയും ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ബി ജോഷി, യോഗം ബോർഡ് മെമ്പർ കെ. പി ഗോപാലകൃഷ്ണൻ, വൈപ്പിൻ പ്രസിഡന്റ് കെ.വി സുധീശൻ വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ. പി കൃഷ്ണകുമാരി, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ ചെയർമാൻ കെ. കെ രത്‌നൻ, എസ്.എൻ.പി.സി യൂണിയൻ സെക്രട്ടറി എം.കെ മുരളീധരൻ, സൈബർ സെൽ കൺവീനൻ വിനോദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL