താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവന്റെയും കതിർ ജെ.എൽ.ജി. കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ കുടുക്കിൽ ഉമ്മാരം വാർഡിൽ കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി.മുഹമ്മദ് മുഖ്യതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ വി.ആർ, നസീറ ഷരീഫ്, വാർഡ് മെമ്പർമാരായ അനിൽ, ആസാദ് കാരാടി, ഖദീജ സത്താർ, കൃഷി അസിസ്റ്റൻറ് സജിത്ത് വർഗ്ഗീസ്, ഷൈജ, സി.ഡി എസ്. ചെയർപേഴ്സൺ സോനിത, ലളിത, സരോജിനി, റഷീദ് ശാലിനി, നാജിയ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |