SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

വെളിയണ്ണൂർ ചല്ലിയിൽ കാർഷിക വികസന പദ്ധതി

chilli
മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വെളിയണ്ണൂർ ചല്ലി സന്ദർശിക്കുന്നു

കൊയിലാണ്ടി: ചിറ്റാരിക്കൽ വെളിയണ്ണൂർ ചല്ലിയിലെ നെൽകൃഷിയും അനുബന്ധ കാർഷിക മേഖലകളും വീണ്ടെടുക്കുന്നതിനായി സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ്. പ്രദേശം നേരിട്ടു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം എം.എൽ.എ കെ. പ്രവീൺ കുമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, കർഷകർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. വെളിയണ്ണൂർ ചല്ലിയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ പദ്ധതി തയ്യാറാക്കാൻ കാർഷിക സർവകലാശാലയുടെ വിദഗ്ദ്ധ സംഘത്തെ മണ്ണ്-ജല പരിശോധനകൾക്കായി ഉടൻ നിയോഗിക്കും. നെല്ല്, പച്ചക്കറി, ജൈവകൃഷി എന്നിവയ്‌ക്കൊപ്പം മത്സ്യക്കൃഷി, വളം നിർമ്മാണം എന്നിവ ഏകോപിപ്പിച്ചുള്ള സംയോജിത കൃഷി രീതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.
പാടശേഖര സമിതികളെ കൂടുതൽ സജീവമാക്കാൻ കൃഷിവകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL