
കൊല്ലം: ദേശീയ നിലവാരത്തിൽ ഉന്നത ബഹുമതിയായി മാതാ അമൃതാനന്ദമയിമഠം നൽകിവരുന്ന അമൃതകീർത്തി പുരസ്‌കാരത്തിന് അർഹനായത് അമ്മയുടെ അനുഗ്രഹമെന്ന് മുൻ ഗവർണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കാൽനൂറ്റാണ്ടിനുള്ളിൽ ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളും പത്മപുരസ്‌കാര ജേതാക്കളുമുൾപ്പടെയുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോൾ എന്നിലേക്കെത്തിയിട്ടുള്ളത്. വിശ്വമാനവികത ഉയർത്തിക്കാട്ടി ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും ലോകമെമ്പാടും വ്യാപിപ്പിച്ച മാതാ അമൃതാനന്ദമയിദേവി നൽകിയ അനുഗ്രഹമായുമാണ് പുരസ്കാരത്തെ കാണുന്നത്. കർമ്മ-സേവന മേഖലകൾ ശക്തിപ്പെടുത്താനുള്ള പ്രചോദനമായാണ് ബഹുമതിയെ കണുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |