SignIn
Kerala Kaumudi Online
Sunday, 20 September 2026 2.27 AM IST

അറസ്റ്റ് നീക്കത്തിൽ പ്രതിഷേധിച്ചു

മാന്നാർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിനെതിരെ ഏകോപനസമിതി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി
പ്രതിഷേധിച്ചു.ആലപ്പുഴയുടെ ഉൾപ്രേദേശത്ത് കച്ചവടം ചെയ്ത
വഴിയോരകച്ചവടക്കാരെ അവിടെ
നിന്നൊഴിപ്പിച്ചു ടൗണിലെ തിരക്കുള്ള
പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാൻ നീക്കം നടത്തുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി
ചെയർപേഴ്സണിന്റെ നീക്കം അപലപനീയമാണ്. മുനിസിപ്പാലിറ്റിക്കുതന്നെ പരാതി
കൊടുത്തിട്ടും അത് ചെവിക്കൊള്ളാത്ത
നടപടിയിലും പ്രതിഷേധിച്ചു. ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ എസ്.അമ്പിളി ഉദ്ഘാടനം ചെയ്തു. റഷീദ് പടിപ്പുരയ്ക്കൽ, വേണുഗോപാലക്കുറുപ്പ്, ജേക്കബ് വി.സക്കറിയ, രഞ്ജിത്.പി, ജമാൽ.എം
എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL