SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

kceu-
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കോഴിക്കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം 21, 22, 23 തീയതികളിൽ കോഴിക്കോട്ട്‌ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവനക്കാരുടെ അവകാശങ്ങളും തൊഴിൽ പ്രശ്നങ്ങളും സഹകരണ പ്രസ്ഥാനത്തിന്റെ സംരക്ഷണവും ശക്തിപ്പെടുത്തലും ചർച്ചയാകും. 21 ന് രാവിലെ ഒന്പതരക്ക്‌ വി വിനോദ് നഗറിൽ (ബീച്ചിലെ ആസ്‌പിയൻ കോർട്ട്‌ യാർഡ്‌ ) സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്യും. കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് പി.എം വഹീദ അദ്ധ്യക്ഷയാകും. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജൻ സംസാരിക്കും. വൈകിട്ട് നാലരക്ക്‌ പ്രകടനം സ്റ്റേഡിയം കോർണറിൽനിന്ന്‌ ആരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കും. പൊതുസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. 22 ന് രാവിലെ ഒമ്പത്‌ മുതൽ പൊതുചർച്ച. വൈകിട്ട് അഞ്ചിന് സഹകരണ സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. 23ന് യാത്രയയപ്പ്‌ സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യും. 527 പ്രതിനിധികൾ മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം വൈസ്‌ ചെയർമാൻ ടി. വിശ്വനാഥൻ, ജനറൽ കൺവീനർ എം.കെ ശശി, ട്രഷറർ ഇ സുനിൽ, കെ.സി.ഇ.യു ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രൻ, പ്രചാരണ കമ്മിറ്റി കൺവീനർ വി ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL