നാദാപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് (കില) റിസോഴ്സ് പേഴ്സൻ ആയി നിയമനം ലഭിച്ച ബഷീർ എടച്ചേരിയെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി മൊമെൻ്റോ കൈമാറി. ഒക്ടോബർ 20 ന് പേരാമ്പ്രയിൽ നടക്കുന്ന കെ.എസ്.പി.എൽ കുടുംബ സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.പി.എം. തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എം.പി.കെ. അഹമ്മദ് കുട്ടി, എം.പി. ജാഫർ, വി.വി.മുഹമ്മദലി, ആർ.ടി.ഉസ്മാൻ, പി.കെ. കുഞ്ഞമ്മദ്, എൻ.കെ.സുബൈർ, ടി.വി.മമ്മു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |