
അമ്പലപ്പുഴ:വിശ്വാസം മുറുകെ പിടിച്ച് ജീവിത വിജയങ്ങൾ കൈവരിക്കണമെന്ന് ചീഫ് ഇമാം എ.എം.കുഞ്ഞുമുഹമ്മദ് ബാഖവി മലപ്പുറം പറഞ്ഞു.കാക്കാഴം മുഹ്‌യിദ്ദീൻ പള്ളിയിലെ ആണ്ട് നേർച്ചയും എണ്ണൂറ്റി എൺപത്തി ഏഴാമത് ജീലാനി അനുസ്‌മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കാഴം മുഹ് യിദ്ദിൻ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് എച്ച്. ബഷീർ അത്താല അദ്ധ്യക്ഷത വഹിച്ചു. സാജിദ് ബദ്‌രി കുമ്മനം പ്രഭാഷണം നടത്തി.ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സലിം വാഫി പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |