
തൃശൂർ: സെന്റ് തോമസ് കോളേജിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ക്ലാസ് പി.ടി.എ യോഗങ്ങളും അവാർഡ് വിതരണവും 'സ്മാർട്ട് ക്യാമ്പസ് 2026 27' പദ്ധതി അവതരണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഫാ. കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി. എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പനങ്ങാടൻ ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് ഓഫീസർ സുധീഷ് സ്മാർട്ട് ക്യാമ്പസ് പദ്ധതി അവതരിപ്പിച്ചു, ബ്രോഷർ പ്രകാശനം ചെയ്തു. പി.ടി.എ. എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഡോ. എം.ജെ. വിജു, ഗീതകുമാരി, ദീപ സോണി എന്നിവർ സംസാരിച്ചു. ഫാ. ഡോ. കെ. അനിൽ, ഡോ. വിമല ജോസ്, ഡോ. ഫെബിൻ ബേബി, ഫാ. ഡോ. ഫ്‌ളർജിൻ ആന്റണി, ഡോ. ഷോൺ പോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |