ബാലുശ്ശേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും ഗവ. ഹയർ സെക്കൻഡറി സ്കൂളും ലയിപ്പിക്കുന്ന അവസരത്തിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ ഇപ്പോൾ ഒന്നാകുന്ന സ്കൂളിലെ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ മനോജ് കുന്നോത്ത് വി.ടി സൂരജ് എം.എൽ.എയ്ക്ക് നിവേദനം നൽകി. നാല് ക്ലാസുകളിലും കൂടി 30 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. നിലവിൽ സ്‌കൂൾ കെട്ടിടത്തിന് ഗ്രാമ പഞ്ചായത്ത് മാസത്തിൽ 32,000 രൂപ വാടക നൽകുന്നത് ഒഴിവാക്കാനും മറ്റ് വികസന പ്രവർത്തനത്തിന് ഉപയോഗിക്കുവാനും കഴിയുമെന്ന് മനോജ് കുന്നോത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |