വടകര: അദ്ധ്യാപക ദിനത്തിൽ ഓർക്കാട്ടേരി പൗർണ്ണമി തിയേറ്റേഴ്സ് കുളങ്ങര ഗോപാലൻ, കെ.പി കുമാരൻ എന്നിവരെ ആദരിച്ചു വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ പൊന്നാടയും ഉപഹാര സമർപ്പണവും നടത്തി. പ്രസിഡന്റ് എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ആംബുലൻസിനു വഴി ഒരുക്കിയ അമൽ കൃഷ്ണയെ ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ ഭാസ്ക്കരൻ ഉപഹാര സമർപ്പണം നടത്തി, എ.കെ ബാബു, പി.കെ കുഞ്ഞിക്കണ്ണൻ, എം.കെ കുഞ്ഞിരാമൻ, ഒ മഹേഷ് കുമാർ, സി.കെ രാധാകൃഷ്ണൻ, ടി.ഇ ജനാർദ്ദനൻ, പി.കെ വത്സല, കെ.എം പവിത്രൻ, എൻ അശ്വിൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |