ബാലുശ്ശേരി: റോസ് നഗർ റസിഡൻസ് അസോസിയേഷന്റെ 15ാം വാർഷിക യോഗവും അനുമോദന സദസും ബാലുശ്ശേരി ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് മംഗളദാസ് തൃവേണി ഉദ്ഘാടനം ചെയ്തു. റോസ് നഗർ പ്രസിഡൻ്റ് ടി.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം എഴുതിയ സാഹിത്യകാരൻ ഡോ. കെ.ശ്രീകുമാറിനെയും ഫോട്ടോഗ്രാഫി രംഗത്ത് 60 വർഷം പിന്നിട്ട കെ.ബി കോയ മെട്രോയിയേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രസിഡൻ്റ് മംഗളദാസ് ആദരിച്ചു. റീജ കണ്ടോത്ത് കുഴി, ഫാദർ മെർവിൻ വെള്ളക്കാക്കുടിയിൽ, സത്യൻ പുതുക്കുടി, കെ.പി ചന്ദ്രൻ നായർ, ദീലിപ് ഹരിതം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |