പേരാമ്പ്ര: പെരുവണ്ണാമുഴി-മുതുകാട് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മുതുകാട് അങ്ങാടിയിൽ ചക്രസ്തംഭന സമരം നടത്തി. സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സി.കെ. ശശി, പി.സി. സുരാജൻ, ബിന്ദു വത്സൻ, ജെയിംസ്, സുജി മാത്യു, കെ.കെ. മാധവൻ, ഗോപാലകൃഷ്ണൻ, ബൈജു, കെ.സി.എസ്. പുരുഷു എന്നിവർ പ്രസംഗിച്ചു. ലൈറ്റ് മോട്ടോർ പേരാമ്പ്ര ഏരിയ സെക്രട്ടറി സി.കെ. പ്രമോദ് സ്വാഗതവും സി.ഐ.ടി.യു യൂണിയൻ മേഖല പ്രസിഡന്റ് അനീഷ് കെ. നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |