വളയം: ചെമ്പകം ആർട്സ്, സ്പോർട്സ് ക്ലബ് ആൻ്റ് റീഡിംഗ് റൂമിന് സ്വന്തം കെട്ടിടം തുറന്നു. സിനിമ നാടക നടനും സാംസ്കാരിക പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്ര കെട്ടിടോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ആർ.കെ. വിഷ്ണുലാൽ അദ്ധ്യക്ഷനായി. കെ.പി. പ്രദീഷ്, പി.എസ്. പ്രീത, എം. ദിവാകരൻ, അർഷിത്ത്, ബീന കുനിയിൽ, വിജയൻ കുന്നുമ്മൽ, ചന്ദ്രി, കെ.എൻ. ദാമോദരൻ, സി.എ. നാണു, സി. ചന്ദ്രൻ, സി.എച്ച്. ശങ്കരൻ, ലിജീഷ്, ഷാജി, എം.സി അശോകൻ, കെ.കെ. ശ്രീജിത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി യു.കെ. രാഹുൽ കുമാർ സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പുസ്തകപ്പയറ്റും ഗാനവിരുന്നും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |