SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഗണേശോത്സവത്തിന് ഭക്തിനിർഭര സമാപനം

ganesa
ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ശ്രീ ഗണേശോത്സവം 2026' ന്റെ മഹാ നിമഞ്ജന ഘോഷയാത്ര തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്നു

കോഴിക്കോട്: വിഘ്നേശ്വര സ്തുതികളാലും ശരണംവിളികളാലും കോഴിക്കോട് നഗരം ഭക്തിസാന്ദ്രമായി. ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ശ്രീ ഗണേശോത്സവം 2026'-ന് ഭക്തിനിർഭരമായ സമാപനം.

തളി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മഹാനിമഞ്ജന ഘോഷയാത്രയിൽ പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്തു.

ചെണ്ടമേളം, തെയ്യം, പഞ്ചവാദ്യം, ഭജനസംഘങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂജിച്ച ഗണപതി വിഗ്രഹങ്ങൾ തളിയിലെത്തിച്ചാണ് നിമഞ്ജന ചടങ്ങുകൾ നടത്തിയത്. പ്രത്യേക പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്തു. തന്ത്രി ചിദംബരൻ, സ്വരാജ് എന്നിവർ പൂജകൾക്ക് കാർമികത്വം വഹിച്ചു.

വലിയ ജനപങ്കാളിത്തമുണ്ടായിട്ടും പൊതുജനങ്ങളുടെ യാത്രയ്ക്ക് തടസമുണ്ടാകാത്തവിധം വോളണ്ടിയർമാരും പൊലീസും ചേർന്ന് ഗതാഗത ക്രമീകരണം നടത്തി. പേരൂർ ഹരിനാരായണൻ, ഷിബു ചെമ്മലത്തൂർ, ജിതേന്ദ്രൻ പന്തീരാങ്കാവ്, ശ്രീജിത്ത് മണിക്കോത്ത്, ബിനു മാവൂർ, അരുൺകുമാർ പെരുമണ്ണ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL