SignIn
Kerala Kaumudi Online
Thursday, 17 September 2026 1.27 AM IST

അഖിലേന്ത്യാ കിസാൻ സഭ

aiks

കൊല്ലം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോരവാസികളെ കുടിയിറക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. 22ന് രാവിലെ 10ന് കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 10ന് തെന്മല ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്കുള്ള മാർച്ച് അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 10ന് പുന്നല പടയണിപ്പാറയിലെ പ്രതിഷേധം അഡ്വ. ലെനു ജമാൽ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL