
കൊച്ചി: പോണ്ടിച്ചേരിയിൽ നടന്ന 55-ാമത് കെ.വി. സ്കൂൾസ് ദേശീയ മീറ്റിൽ റോളർ സ്കേറ്റിംഗിൽ എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനേയ അനീഷ് 500 മീറ്റർ റിങ്ക് ഇനത്തിൽ സ്വർണ മെഡലും 3 കെ റോഡ് റേസ് ഇനത്തിൽ വെള്ളി മെഡലും നേടി. രവിപുരം മഹാരാജാസ് സ്കേറ്റിംഗ് അക്കാഡമിയിൽ കോച്ച് എം. എസ്. നിതിൻ ദേവിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. എറണാകുളത്ത് ആർ.പി.എഫ്. ഉദ്യോഗസ്ഥനായ എം.എച്ച്. അനീഷിന്റെയും കടവന്ത്ര മാതാനഗർ പബ്ലിക് സ്കൂളിലെ മലയാളം അദ്ധ്യാപിക ശാരി രാജീവിന്റെയും മകളാണ്. അനേയയുടെ സഹോദരൻ അനയ് അനീഷും കെ.വി. ദേശീയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |