വടകര: മേപ്പയിൽ വിന്റേജ് പേൾ ഹോമിൽ വയോജന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹോമിൽ വരുന്ന പ്രായം കൂടിയ പാർവതി അമ്മയെയും പ്രാദേശികമായി കലാരംഗത്ത് മികവ് പുലർത്തിയ 90 വയസായ നാരായണി അമ്മയെയും മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രശാന്തി പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലർ പുഷ്പ കെ കെ അദ്ധ്യക്ഷ വഹിച്ചു. വിന്റേജിലെ അമ്മമാർ കലാപരിപാടികളും രാജീവ് മേമുണ്ട മാജിക് ഷോയും അവതരിപ്പിച്ചു. പവിത്രൻ , രാജേഷ് കെ പി, നാരായണിയമ്മ , പാർവതിയമ്മ എന്നിവർ പ്രസംഗിച്ചു. അജിത കെ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |