SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.13 AM IST

കായികതാരം അനശ്വരയ്ക്ക് നവധാരയുടെ വരവേല്പ്

lockel
കായികതാരം കെ അനശ്വരയ്ക്ക് എം കെ രാഘവൻ എം പി ഉപഹാരം നൽകുന്നു

കടലുണ്ടി: കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഹെപ്‌റ്റാത്തലൺ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവായ കായികതാരം കെ.അനശ്വരയ്ക്ക് കടലുണ്ടി നവധാരയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. എം.കെ രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി ഗവാസ് അദ്ധ്യക്ഷനായിരുന്നു. എം.കെ രാഘവൻ ഉപഹാരം നൽകി. മുഖ്യാതിഥി കോട്ടക്കളത്തിൽ കൃഷ്ണൻകുട്ടി അനശ്വരയ്ക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ചു. മുൻ കായികതാരം സ്വർണവല്ലി, മുൻ ഫിഫ അമ്പയർ സി. സേതുമാധവൻ, പരിശീലകരായ എ. നാരായണൻ, എ. രാജേന്ദ്രൻ, അണ്ടിപ്പറ്റ ബാബു,

സി.വി ബാബ, ഒ. വിശ്വനാഥൻ, പനക്കൽ പ്രേമരാജൻ, ഉണ്ണി കുന്നത്ത്, സി. ഗിരീഷ്, ഉദയൻ കാർക്കോളി, ശാലിനി ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL