
വിതുര: പൊൻമുടി വിതുര തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയായിട്ടും നടപടികളില്ല. മാസങ്ങളായി ഇതാണ് അവസ്ഥ. ഒരാഴ്ചക്കിടയിൽ ഏഴ് അപകടങ്ങളാണ് പൊൻമുടി റോഡിൽ മാത്രം നടന്നത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടഹേതു. വിതുര മുതൽ കല്ലാർ വരെയുള്ള മേഖലയിലാണ് കൂടുതലും അപകടങ്ങൾ. അടുത്തിടെ നടന്ന അപകടങ്ങളിൽ നാല് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിതുര ചേന്നൻപാറയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ ചേന്നൻപാറ ഷൈജു മരിച്ചിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മക്കളായ വസുകിക്കും,വസുദേവിനും പരിക്കേറ്റു. പൊൻമുടി സന്ദർശനം കഴിഞ്ഞ് അമിതവേഗതയിൽ എത്തിയ കാറാണ് ബൈക്കിൽ ഇടിച്ചത്. അതേസമയം പൊൻമുടി സംസ്ഥാനപാതയിൽ പരിശേധനകൾ ശക്തിപ്പെടുത്തുമെന്നും അമിതവേഗതയിൽപായുന്നവരെ പിടികൂടുമെന്നുമാണ് പൊലീസ് വ്യക്തമാക്കി.
ചീറിപ്പായുന്ന യുവത
പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവസംഘങ്ങളിൽ കൂടുതൽപേരും വാഹനങ്ങളിൽ ചീറിപ്പായുന്ന അവസ്ഥയാണ്.മിക്ക യുവാക്കളും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പൊൻമുടിയിൽ മദ്യത്തിന് നിരോധനമുണ്ടെങ്കിലും വഴിമദ്ധ്യ മദ്യസേവ നടത്തിയശേഷമാകാം സഞ്ചാരം. അമിതവേഗം മൂലം കാൽനാടയാത്രികർ ഏറെ ബുദ്ധിമുട്ടുകയാണ്. റോഡരികിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇടി ഉറപ്പ്. കാൽനടയാത്രികളെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവങ്ങളുമുണ്ട്. പട്രോളിംഗിനായി പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവില്ല.
പൊൻമുടി വിതുര നെടുമങ്ങാട് റോഡിൽ അടിയ്ക്കടി അരങ്ങേറുന്ന അപകടങ്ങൾക്ക് തടയിടണം.
വിതുര,പൊൻമുടി,വലിയമല പൊലീസ് പരിശോധനകൾ ശക്തമാക്കണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴചുമത്തണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
വിതുര പേരയത്തുപാറ റസിഡൻറ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |