മഞ്ചേരി: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന തീവ്രപരിചരണ വിഭാഗം കെട്ടിടത്തിന്റെ പരിസരത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പൂർത്തിയായി. ഇതോടെ, പ്രതിസന്ധിയിലായിരുന്ന നിർമ്മാണ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കും.
സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി മണ്ണുനീക്കൽ പ്രവൃത്തി സ്തംഭിച്ചത്
ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അഡ്വ. എം.റഹ്മത്തുള്ള എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കിയത്. മണ്ണുനീക്കലുമായി ബന്ധപ്പെട്ട് എം.എൽ.എ രണ്ടുതവണ ആശുപത്രി അധികൃതരെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർത്തിരുന്നു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം ജില്ല കളക്ടറും ഈ യോഗങ്ങളിൽ പങ്കെടുത്തു. തുടർന്ന് ജില്ല വികസന സമിതി യോഗത്തിലും എം.എൽ.എ വിഷയം ഉന്നയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.
ഏകദേശം 4000 ക്യുബിക് മീറ്റർ മണ്ണാണ് പുല്ലഞ്ചേരിയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിലേക്ക് മാറ്റിയത്. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് ദിവസം 50 ലോഡിലധികം മണ്ണാണ് നീക്കിയത്. മഞ്ചേരി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ എം. മുകുന്ദനായിരുന്നു മേൽനോട്ടം.
ഇനി അതിവേഗം
മണ്ണ് നീക്കൽ പൂർത്തിയായതോടെ ബാക്കി നിർമ്മാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പി.എം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഒരുങ്ങുന്നത്.
ആശുപത്രിയോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം പ്രവർത്തിച്ചിരുന്ന 64 സെന്റ് ഭൂമിയിലാണ് നിർമ്മാണം. ഇതിൽ 24 സെന്റിൽ 45,000 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള നാല് നില കെട്ടിടത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കെട്ടിടത്തിന്റെ നിർമ്മാണ കരാർ.
23.75 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുളളത്
17.25 കോടി രൂപ കെട്ടിട നിർമ്മാണത്തിനും ബാക്കി തുക ആധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും വിനിയോഗിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ