SignIn
Kerala Kaumudi Online
Friday, 02 October 2026 4.22 PM IST

സൗജന്യ പി.എസ്.സി പരിശീലന പരിപാടി

psc
psc

കോഴിക്കോട് : ഉദ്യോഗാർത്ഥികളെ മത്സര പരീക്ഷകൾക്ക് തയാറാക്കുന്നതിനായി കോഴിക്കോട് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. 30 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. തുടർന്ന് കലക്ടർ ഉദ്യോഗാർത്ഥികളുമായി സംവദിച്ചു. മലബാർ ക്രിസ്ത്യൻ കോളജിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് പരിശീലനം.

സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ റീജ്യണൽ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി. രമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫീസർ ടി.പി. വിനോദ് കുമാർ, ഇൻസ്ട്രക്ടർ രേഖമോൾ എന്നിവർ പ്രസംഗിച്ചു. ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ആർ. രവികുമാർ സ്വാഗതവും ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ സി. ദിവ്യ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL