
കൊച്ചി: കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (സി.ഐ.ടി.യു) 52-ാം സംസ്ഥാന സമ്മേളനം 3, 4 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. നാളെ രാവിലെ 10.30ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. തൊഴിൽമേഖല നേരിടുന്ന പ്രശ്നങ്ങളും ലേബർ കോഡുൾപ്പെടെ വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ. സന്തോഷ് പറഞ്ഞു. ലേബർ കോഡുകൾ പിൻവലിക്കുക, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലവകാശം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.വി. പ്രദീപ്കുമാർ, ആർ. രാമകൃഷ്‌ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |