SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

നെൽകൃഷിയിൽ ഡ്രോണുമായി പറപ്പൂർ

d
പറപ്പൂർ അമു ലപ്പാടത്ത് ഡ്രോൺ ഉപയോഗിച്ചുള്ള കാർഷിക പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഇ.കെ സൈദുബിൻ നിർവ്വഹിക്കുന്നു.

വേങ്ങര: കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗപ്പെടുത്തി പറപ്പൂർ പഞ്ചായത്ത്. പഞ്ചായത്തിലെ 150 ഹെക്ടറിലേറെ പാടത്ത് നെൽകൃഷി ചെയ്യുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലക വളപ്രയോഗം നടപ്പാക്കുന്ന പദ്ധതി ഒന്ന്,​ രണ്ട് വാർഡുകളിൽ പെട്ട അമലപ്പാടത്താണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ സൈദുബിൻ നിർവ്വഹിച്ചു. വികസന സ്റ്റാനഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി.റസിയ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ എടയാടൻ, മെമ്പർ ടി. അബ്ദുറസാഖ്, ഇ.കെ സുബൈർ, വി.എസ് ബഷീർ , വി.എസ് മുഹമ്മദലി, അഖിലാ ബഷീർ, ഷാക്കിറ, പാടശേഖര സമിതി ഭാരവാഹികളായ സി. രാജൻ, ഇ.കെ. കുഞ്ഞി മുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL