
വണ്ടൂർ: മലപ്പുറം ജില്ലാ ട്രോമാകെയർ വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും പ്രവർത്തന റിപ്പോർട്ട്, മാഗസിൻ പ്രകാശനവും നടന്നു. വണ്ടൂർ കുറ്റിയിൽ ആശ്രയ സ്‌പെഷ്യൽ സ്‌കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ മേഖലയിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു .
പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അദ്ധ്യക്ഷത വഹിച്ചു. സി.ഐ കെ. സലീം മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സിദ്ധിഖ്, ഇ. സന്തോഷ് കുമാർ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ബുറാക് മാനു ഹാജി, കെ.സി നിർമല, കെ.ടി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |