SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

റോഡ് ശുചീകരണം നടത്തി

nnnnn


പൂക്കോട്ടൂർ: പഞ്ചായത്ത് സേവാഭാരതി യൂനിറ്റിന്റെ നേതൃത്വത്തിൽ അറവങ്കര നരിയങ്ങൽ റോഡ് ശുചീകരിച്ചു. റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി ഗതാഗത യോഗ്യമാക്കി. ശുചീകരണ സമയത്ത് റോഡിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഹരിതകർമ്മ സേനയ്ക്കു നൽകാനായി മാറ്റി. യൂനിറ്റ് രക്ഷാധികാരി കെ.പി. ശിവരാമൻ ഭദ്രദീപം കൊളുത്തി ശുചീകരണ സേവനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. വേലായുധൻ പ്രഭാഷണം നടത്തി. അൻപതിൽപരം സേവാഭാരതി പ്രവർത്തകർ പങ്കെടുത്ത സേവനത്തിൽ കൃഷ്ണകുമാർ അമ്പാളി സ്വാഗതവും ശിബി അമ്പാളി നന്ദിയും പറഞ്ഞു. സേവനാന്തരം സമൂഹ സദ്യയും നടന്നു


പടം..സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ശുചീകരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL