എടപ്പാൾ: പരിരക്ഷ കുടുംബാംഗങ്ങൾക്കായി വട്ടംകുളം പഞ്ചായത്ത് നടത്തിയ ഒരുമ 2025 വേറിട്ട അനുഭവമായി. നടുവട്ടം വിവ പാലസിൽ നടന്ന പരിരക്ഷ കുടുംബസംഗമം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ള്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാഥിതിയായി. വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ്, ഹസൈനാർ നെല്ലിശ്ശേരി, അക്ബർ പനച്ചിക്കൽ, എൻ.ഷീജ, മജീദ് കഴുങ്കിൽ, തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |