വണ്ടൂർ: കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ ബഡ്ജറ്റിനെതിരെ സി.പി.എം വണ്ടൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കുഞ്ഞാലി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ജംഗ്ഷൻ ചുറ്റി അങ്ങാടിയിൽ സമാപിച്ചു. സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായായിരുന്നു പ്രകടനം. ഏരിയ കമ്മിറ്റിയംഗം അഡ്വ: അനിൽ നിരവിൽ , ലോക്കൽ സെക്രട്ടറി പി. അരുൺ, സി. ജയപ്രകാശ്, അരിമ്പ്ര മോഹനൻ, വി.കെ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |