എടപ്പാൾ: അയിലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി. തലനാരിഴയ്ക്ക് യാത്രക്കാർ രക്ഷപ്പെട്ടു. മാറഞ്ചേരി പനമ്പാട് സ്വദേശികളായ രണ്ട് യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്. എടപ്പാളിൽ നിന്ന് മാറഞ്ചേരിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയർന്നതോടെ വണ്ടിയിൽ നിന്ന് യാത്രക്കാർ ഇറങ്ങി. ഉടൻ തന്നെ തീ ഉയർന്നെങ്കിലും വഴിയരികിലെ വീട്ടിൽ നിന്ന് വെള്ളം എത്തിച്ച് തീ അണച്ചു. ഒരു മണിക്കൂറിന് ശേഷം അതേ വാഹനത്തിൽ തന്നെ ഇരുവരും യാത്ര തുടർന്നു. ശനിയാഴിച്ച വൈകുന്നേരത്തോടെയാണ് സംഭവം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |