
മലപ്പുറം: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂർ ചെറുമുറ്റം സ്വദേശി മാണിക്കപറമ്പ് വീട്ടിൽ മുഹമ്മദ് ഷാഫി (37), കല്പകഞ്ചേരി വൈലത്തൂർ മണ്ണറക്കൽ സ്വദേശി ഈങ്ങാംപടലിൽ വീട്ടിൽ ജാഫറലി (38)എന്നിവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലിസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ. വിനോദ് ആണ് ഉത്തരവിറക്കിയത്. കഞ്ചാവ്, എം.ഡി.എംഎ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. എം.ഡി.എംഎയുമായി പിടിയിലായ മുഹമ്മദ് ഷാഫി ജയിലിൽ കഴിഞ്ഞ് വരവെയാണ് കാപ്പ ചുമത്തിയത്. ജാഫറലി ജില്ലയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ പ്രധാനിയാണ്. കാപ്പ 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഹാജരാക്കിയത്. ആറ് മാസത്തേക്കാണ് തടവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |