കാളികാവ്: ഫണ്ട് ലഭ്യമാവാത്തതിനാൽ ആദിവാസി വീടുകളുടെ നിർമ്മാണം വൈകുന്നു.
ചോക്കാട് ചിങ്കക്കല്ല് ആദിവാസികളായ ഗീതയുടെയും സരോജിനിയുടെയും വീടുകളാണ്
നിർമ്മാണം തുടങ്ങാൻ കഴിയാത്തത്.
പത്തു വർഷം മുമ്പ് മുടങ്ങിയ വീടു നിർമ്മാണത്തിന് കഴിഞ്ഞ വർഷമാണ് അനുമതി ലഭിച്ചത്.
പത്ത് വർഷം മുമ്പ് നിർമ്മാണം മുടങ്ങിയ വീടിനു അനുവദിച്ച ആറു ലക്ഷം രൂപയിൽ ഇതുവരെ ആകെ ലഭിച്ചത് അറുപതിനായിരം രൂപയാണ്.
പത്തു വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഇത്രയും തുക ലഭിച്ചത്.അറുപതിനായിരം രൂപ കൊണ്ട് എന്തു ചെയ്യാനാവും എന്ന ചിന്തയിലാണ് ഗീത. നിലവിൽ ഫണ്ട് ലഭ്യമല്ലാത്തതാണ് വീട് നിർമ്മാണം വൈകുന്നതെന്ന് ഐ.ടി.ഡി.പി ഓഫീസർ മധു പറഞ്ഞു.
തറപ്പണി നേരത്തെ പൂർത്തിയാക്കി. തറയിൽ മണ്ണിട്ട് തറ സിമന്റ് പോയിന്റിംഗും നടത്തി. അതിനിടയിലാണ് വീട് നിർമ്മാണം തടഞ്ഞു കൊണ്ട് വനംവകുപ്പ് രംഗത്തു വന്നത്. പത്തു വർഷമായി പ്ലാസ്റ്റിക് ഷെഡിൽ കൊച്ചുകുട്ടികളെയും കൊണ്ട് ഗീതയും ഭർത്താവും അന്തിയുറങ്ങുന്നത് ജീവൻ പണയപ്പെടുത്തിയാണ്.
ഷെഡിന്റെ പുറത്ത് കാട്ടാനയും പുലിയും കടുവയും വന്നു പട്ടികളെ പിടിക്കുന്നത് നേരിൽ കാണുമ്പോൾ ഒച്ച വയ്ക്കാൻ പോലും കഴിയാതെപേടിച്ചാണ് കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |