പൊന്നാനി: പുറങ്ങ് ഹിലാൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ സ്കിൽ ഡവലപ്പ്മെന്റിന്റെ ഭാഗമായി റോബോട്ടിക് എക്സിബിഷൻ ആൻഡ് ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
പൊന്നാനി നഗരസഭയിലെയും മാറഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട മുഴുവൻ സ്കൂളുകളിലെയും പ്രതിനിധികൾ പങ്കെടുത്തു. സ്കൂൾ വിദ്യർത്ഥികൾ നിർമ്മിച്ച കുക്കു റോബോട്ടിലൂടെ പൊന്നാനി മുൻസിപ്പൽ ചെയർമാൻ .ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. അക്ബർ ഗ്രൂപ്പ് എം.ഡി കെ.വി അബ്ദുൾ നാസർ ആശംസയറിയിച്ചു. സ്കൂൾ മാനേജർ ഡോ: ജോൺസൻ മാത്യു, പ്രിൻസിപ്പൽ ദീപ ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ പ്രജിത, പി.വി അയ്യൂബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |