SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

ഉപരോധിച്ചു

d
പെരിന്തൽമണ്ണ നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചപ്പോൾ

പെരിന്തൽമണ്ണ: നഗരസഭയിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി 70 ശതമാനം തെരുവ് വിളക്കുകളം പ്രകാശിക്കാതിരിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ പെരിന്തൽമണ്ണ നഗരസഭ ഉപരോധിച്ചു. ഒലിങ്കര ഫ്ളാറ്റ് സമുച്ചയത്തിലെ മാലിന്യ സംസ്‌കരണത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. നഗരസഭ കൗൺസിലർ പത്തത്ത് ജാഫറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപരോധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മുഹമ്മദ് സുനിൽ, താമരത്ത് സലിം, ജിതേഷ്, തസ്നീമ ഫിറോസ്, തസ്നീം അക്ബർ, കൃഷ്ണ പ്രിയ, ശ്രീജിഷ, നിഷ സുബൈർ, ഹുസൈൻ റിയാസ്, സജ്ന ഷൈജൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL