SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

basheer
കാവനൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിർമിച്ച കെട്ടിടം പി.കെ.ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: കാവനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 1.31 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം പി.കെ.ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവനൂർ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടുകടവൻ അദ്ധ്യക്ഷത വഹിച്ചു. 1973-75 കാലഘട്ടത്തിൽ കാവനൂർ റൂറൽ ഡിസ്‌പെൻസറിയായി ആരംഭിച്ച ആശുപത്രി 2018-19 കാലത്താണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ആരോഗ്യകേരളം ഫണ്ടിൽ നിന്നുള്ള 1.14 കോടി രൂപയും കാവനൂർ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ തനത് ഫണ്ടും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ഉസ്മാൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വി.സി.സുനേന, ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബഷീർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഷൈനി രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുസലാം പാറ, ഡി.എം.ഒ ഇൻചാർജ് ഡോ.എ.
ഷിബുലാൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL