മലപ്പുറം : ജില്ലാതല നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്
ജില്ലാ നഴ്സിങ് ഓഫീസർ അശ്വതി ഗോപാൽ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പി. ബിന്ദു അദ്ധ്യക്ഷയായിരുന്നു. ഗവ. സ്‌കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ
ഒ.ഷീജ, താനൂർ എസ്.ഐ.എം.ഇ.ടി കോളേജ് ഒഫ് നഴ്സിംഗ് ലക്ചറർ കെ.ഫാത്തിമ
എന്നിവർ സംസാരിച്ചു. നഴ്സസ് വരാഘോഷ കമ്മിറ്റി സ്‌പോർട്സ് കൺവീനർ
ടി.ആർ.ജിസ്വിൻ സ്വാഗതവും കമ്മിറ്റി മെമ്പർ കെ.വിപിൻ ലാൽ നന്ദിയും പറഞ്ഞു.
10 ന് മഞ്ചേരി ഹിൽ ടോപ് ടർഫിൽ ഫുട്‌ബോൾ മത്സരം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |