SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

ലഹരിയെ പൂട്ടാൻ തൂഫാൻ; ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 80 കേസുകൾ

news

മലപ്പുറം: ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'തൂഫാൻ ദി നാർക്കോ' ഹണ്ടിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 80 കേസുകൾ. 96 പേർക്കെതിരെ കേസെടുത്തു. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാർക്കോട്ടിക്ക് വിഭാഗവും പ്രത്യേക സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 95.6 ഗ്രാം എം.ഡി.എം.എ പിടികൂടി. കൂടാതെ 1.08 കിലോ കഞ്ചാവ്, 1.82 ഗ്രാം ഹാഷിഷ് ഓയിൽ, 55 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം മൂന്നിനാണ് പദ്ധതി ആരംഭിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ വെച്ചിരുന്ന 500ലധികം ഹാൻസ് പാക്കറ്റുകൾ കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പിടികൂടിയിരുന്നു.

പ്രത്യേക ടീം സജ്ജം

  • നഗരങ്ങളുടെ വിവിധ ഇടങ്ങൾ, അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂളിന് സമീപത്തെ കടകൾ, തീരദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്.
  • നേരത്തെ കഞ്ചാവ് കേസിൽ പിടിച്ചവരേയും നിരീക്ഷിക്കുന്നുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനും വിതരണക്കാരെ പിടികൂടാനുമായി ജില്ലയിലെ പൊലീസ് സബ്ഡിവിഷനുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്‌. 24 മണിക്കൂറും ഫോഴ്സ് സജ്ജമാണ്.
  • റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരുമായി ചേർന്ന് വാഹനങ്ങളിലും കോസ്റ്റൽ പൊലീസുമായി ചേർന്ന് തീരദേശ മേഖലകളിലും പരിശോധന നടത്തുന്നുണ്ട്.

കോട്ടയ്ക്കൽ, കൊണ്ടോട്ടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ലഹരി വസ്തുക്കൾ പിടിച്ചത്. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടക്കും.
സിബി, നാർക്കോട്ടിക് ഡിവൈ.എസ്.പി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL