വണ്ടൂർ: വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ മൊടപൊയ്ക റിംഗ് റോഡിലെ വെള്ളക്കെട്ട് മൂലം
പ്രദേശവാസികൾ ദുരിതത്തിൽ. കാൽനട യാത്രപോലും ചെയ്യാൻ കഴിയാത്തവിധം റോഡിൽ വലിയതോതിൽ വെള്ളം കെട്ടിനിന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിലായിട്ടുണ്ട്.
മഴ പെയ്യുമ്പോൾ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. റോഡിന്റെ താഴ്ഭാഗത്തെ സ്ഥലത്ത് മണ്ണിട്ടതോടെ വർഷങ്ങളായി ഉണ്ടായിരുന്ന സ്വാഭാവിക ജല ഒഴുക്ക് തടസ്സപ്പെട്ടതാണ് നിലവിലെ പ്രശ്നത്തിന് കാരണം. കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകാനും തിരികെ വീട്ടിലെത്താനും പലപ്പോഴും വെള്ളത്തിലൂടെയാണ് നടക്കേണ്ടിവരുന്നത്. യൂണിഫോമും പുസ്തകങ്ങളും നനയുന്നതിന് മാത്രമല്ല അപകട സാദ്ധ്യതയ്ക്കും ഇതു കാരണമായേക്കുമെന്നാണ് രക്ഷിതാക്കളുടെ ഭയം. അടിയന്തരമായി സ്ഥലപരിശോധന നടത്തി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സ്വാഭാവിക ജല ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |