SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

സ്‌കൂൾ കിറ്റ് വിതരണത്തിന്  പെരിന്തൽമണ്ണയിൽ തുടക്കമായി

jci
ജെ.സി.ഐ അലുമിനി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്‌കൂൾ കിറ്റുകളുടെ വിതരണോദ്ഘാടനം പെരിന്തൽമണ്ണ സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ സദാനന്ദൻ നിർവ്വഹിക്കുന്നു.

പെരിന്തൽമണ്ണ: ജെ.സി.ഐ അലുമിനി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്ന 'ബാഗ്‌സ് ഓഫ് ഹോപ്പ്' പ്രോജക്ടിന്റെ സോൺ ലെവൽ ഉദ്ഘാടനം പെരിന്തൽമണ്ണ സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ സദാനന്ദൻ നിർവ്വഹിച്ചു. സോൺ വൈസ് ചെയർമാൻ ജിജോ ദേവസ്യ അദ്ധ്യക്ഷനായി. ജെ.സി.ഐ മുൻ ദേശീയ പ്രസിഡന്റ് സന്തോഷ് കുമാർ, ഡി.എം.ഒ ഡോ.ഷിബുലാൽ, സോൺ ചെയർമാൻ ജെ.സി.ഐ സെനറ്റർ അരുൺ രവി മുഖ്യാതിഥികളായി.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ഭാസ്‌കർ പെരുമ്പിലാവിൽ, കൃഷ്ണകുമാർ, വർഷ എസ്.കുമാർ, അനുരൂപ് ശ്രീനിവാസ്, സലീം, ഡോ.ജയകൃഷ്ണൻ സംസാരിച്ചു. വരും ദിവസങ്ങളിൽ സോണിന്റെ കീഴിലുള്ള മറ്റു റീജിയണുകളിലും സ്‌കൂൾ ബാഗ് വിതരണം തുടരുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL