താനൂർ : ഹസ്‌തം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ
ഫയർ ആൻഡ് റസ്ക്യു താനൂർ സ്റ്റേഷൻ്റെ സഹകരണത്തോടെ
ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു. വട്ടത്താണി സി.കെ കൺവെൻഷൻ സെൻ്ററിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് പറപ്പൂത്തടം ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ചെയർമാൻ ടി. പി മുഹമ്മദ് റഫീഖ്
അദ്ധ്യക്ഷനായി. ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷൻ ഓഫീസർ പി. പ്രഭുലാൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ഫാത്തിമ ബീവി ,അംഗം വി റൈഹാനത്ത്, മുജീബ് താനാളൂർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |