വണ്ടൂർ: പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും യു.ഡി.എഫ് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് വണ്ടൂർ വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്നിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം മാമ്പ്ര കോയ, മണ്ഡലം അസി. സെക്രട്ടറി ഒ. ശിഹാബുദ്ദീൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.കെ ഷെരീഫ്, വണ്ടൂർ ലോക്കൽ സെക്രട്ടറി കണ്ണിയൻ ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |