വളാഞ്ചേരി : വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ 'ഷെൽട്ടർ ' വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം നടത്തി. കമ്മറ്റി പ്രസിഡന്റ് ഇ. സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം ഉപജില്ലാ പ്രസിഡന്റ് എം.എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു.. പി . സേതുമാധവൻ, എം. രവീന്ദ്രകുമാർ, വി.കെ. കോമളവല്ലി, എൻ.കെ.ജയശ്രീമാനവൻ , അഴീക്കാട്ടിൽ പത്മാവതി, ശ്രീദേവി മഴുവഞ്ചേരി എന്നിവർ സംസാരിച്ചു. ഇ. സുനിൽകുമാർ പ്രസിഡന്റായും ജയശ്രീ മാനവൻ വൈസ് പ്രസിഡന്റായും പി. സേതുമാധവൻ സെക്രട്ടറിയായും ശ്രീദേവി മഴുവഞ്ചേരി ജോ. സെക്രട്ടറിയായും,വി.കെ. കോമളവല്ലി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |