തിരൂർ : ജ്വാല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ലോഗോ പ്രകാശനം തിരൂർ തുഞ്ചൻ പറമ്പിൽ മലയാള സർവ്വകലാശാല മുൻ വി.സി ഡോ: അനിൽ വള്ളത്തോൾ നിർവ്വഹിച്ചു. ജ്വാല പ്രസിഡൻ്റ് എം.ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ബാവ, പി.പി.അബ്ദുറഹ്മാൻ, ജാഫർ, അഡ്വ.ഗഫൂർ പി.ലില്ലിസ്, അഡ്വ.ഹംസക്കുട്ടി, അഡ്വ.ഗിരീഷ്, ടി.ഷാജി, എഴുത്തുകാരി കെ.പി.ആർ. സിമി തുടങ്ങിയവർ സംസാരിച്ചു. ജ്വാല സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.സുവർണ ജൂബിലിയുടെ ഭാഗമായി ജ്വാലയുടെ ചരിത്രം അടയാളപ്പെടുത്തുന്ന സ്മരണിക, പഴയ കാല പ്രവർത്തകരുടെ ഒത്തുചേരൽ,
അന്തർദേശീയ ചലച്ചിത്രോത്സവം, സെമിനാറുകൾ, സിനിമാഗ്രാമോത്സവങ്ങൾ തുടങ്ങിയവ നടക്കും.,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |