തിരൂർ: വൈലത്തൂർ ടൗൺ വികസനത്തിൻ്റെ ഭാഗമായി നിലവിലുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള റോഡിൻ്റെ അതിർത്തി കണ്ടെത്തി മാർക്ക് ചെയ്യാൻ തിരൂർ ഭൂരേഖാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ
സർവ്വേ നടപടി നടന്നു. വൈലത്തൂർ ടൗണിൽ തിരൂർ ഭാഗത്ത് നിന്നും തുടങ്ങിയ സർവ്വേ താനാളൂർ റോഡ് ജംഗ്ഷൻ റോഡ് വരെ ഒരു ഭാഗം. പൂർണ്ണമായും മാർക്ക് ചെയ്തു. ബാക്കി പ്രദേശം അടുത്ത ദിവസങ്ങളിൽ പൂർത്തീകരിക്കും. പി.കെ നവാസ് എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.കോമു കുട്ടി എന്നിവരുടെയും ഉപസമിതിയുടേയും നേതൃത്വത്തിലാണ് സർവ്വേ നടപടികൾ ആരംഭിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സർവ്വേയർമാരായ സുജിത്, ഷമ്മാസ് , പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്സിക്യുട്ടിവ് എൻജിനിയർ സിമി, അസി. എൻജിനിയർ വിമൽ എന്നിവരും പങ്കെടുത്തു.
:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |