SignIn
Kerala Kaumudi Online
Thursday, 01 October 2026 1.09 AM IST

 ഡോ.മാത്യു എബ്രഹാമിന് ലയൺസ് ക്ലബ് ആദരവ്

mathew-doctor

തൊടുപുഴ: ഹൃദയാരോഗ്യ രംഗത്ത് തൊടുപുഴയിലും സമീപ ജില്ലകളിലും ഉള്ളവർക്ക് അനുഗ്രഹീത ഭിഷഗ്വരനായ ഡോ.മാത്യു എബ്രഹാമിനെ ലോക ഹൃദയ ദിനത്തിൽ തൊടുപുഴ ലയൺസ് ക്ലബ് ആദരവൊരുക്കി. ഡോ.മാത്യു കുഴൽനാടൻ എം.എൽ.എയാണ് ആദരിച്ചത്. ലയൺസ് ക്ലബ് ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കാർഡിയോളജി വിഭാഗം മേധാവിയായി 1999 മുതൽ സെന്റ് മേരീസിൽ സേവനം ചെയ്യുകയാണ് ഡോ. മാത്യു എബ്രഹാം. ഇതിന് മുൻപ് അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ 3 വർഷം കാർഡിയോളജി വിഭാഗം തലവനായിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തിൽ ഡൽഹി ജി.ബി പന്ത് ഹോസ്പിറ്റലിലും ചെന്നൈ സതേൺ റെയിൽവേ ഹോസ്പിറ്റലിലും സീനിയർ റസിഡന്റായി പ്രവർത്തിച്ചിരുന്നു.

ഇടുക്കി പോലൊരു മലയോര ജില്ലയിൽ അത്യാധുനിക ഹൃദയ ചികിത്സ എത്തിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഹൃദയാഘാതം, അരിത്മിയ, ഹൈപ്പർടെൻഷൻ, ഹാർട്ട് ഫെയിലിയർ തുടങ്ങി ഹൃദയ സംബന്ധമായ എല്ലാ ഗുരുതര രോഗങ്ങൾക്കും ഇടുക്കിക്കാർ ആദ്യം ഓർക്കുന്ന പേരുകളിൽ ഒന്നാണ് ഇദ്ദേഹത്തിന്റേത്.

ഇൻഡ്യൻ കോളേജ് ഓഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇൻഡ്യ എന്നിവയിൽ അംഗം കൂടിയായ ഇദ്ദേഹം ഒരു ആശുപത്രി ഡോക്ടർ മാത്രമല്ല, തൊടുപുഴക്കാരുടെ വിശ്വാസവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL