പെരിന്തൽമണ്ണ: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു, ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പെരിന്തൽമണ്ണ ടൗണിൽ നൈറ്റ് മാർച്ച് നടത്തി. നൈറ്റ് മാർച്ചിന് ശേഷം ചെറുകാട് കോർണറിൽ നടന്ന പൊതുയോഗത്തിൽ മുതിർന്ന സി.പി.എം നേതാവ് പി.പി.വാസുദേവൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ അജയകുമാർ, എൻ.സി.പി (എസ്.പി )ജില്ലാ പ്രസിഡന്റ് ഹംസ പാലൂർ, കെ.ബദറുന്നിസ, പി.ഗോവിന്ദ പ്രസാദ് അഡ്വ.ടി.കെ.സുൽഫിക്കറലി, എസ് ശ്രീരാജ് സംസാരിച്ചു.എം.എം മുസ്തഫ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |