SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

സൗത്ത് പല്ലാർ നീർപക്ഷി ഗ്രാമമാവും: മന്ത്രി ഷിബു ബേബി ജോൺ

തിരൂർ : ദേശാടന പക്ഷികളുടെയും നീർപക്ഷികളുടെയും

സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ

തിരുന്നാവായ സൗത്ത് പല്ലാറിനെ സംസ്ഥാനത്തെ ആദ്യ 'നീർപക്ഷി ഗ്രാമമായും കണ്ണൂർ ജില്ലയിലെ ആറളത്തെ സംസ്ഥാനത്തെ ചിത്രശലഭ ഗ്രാമമായും

പ്രഖ്യാപിക്കാൻ നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺനിയമസഭയിൽ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഈ ആവശ്യം ഉന്നയിച്ച് പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖേന നിവേദനം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL