SignIn
Kerala Kaumudi Online
Thursday, 22 October 2026 5.14 PM IST

കൃഷ്ണനും കോമളാമ്മയ്ക്കും ഇനി സമാധാനമായി അന്തിയുറങ്ങാം

house
നല്ലേപ്പിള്ളി നവകോണത്ത് വയോധികരായകൃഷ്ണൻ കോമളം ദമ്പതികൾക്ക് യുവജനതാ ദൾ(എസ്) പ്രവർത്തകർ നിർമ്മിച്ചു നൽകിയ വീടിന്റെ (സ്വപ്നകൂടാരം)താക്കോൽ ദാനം മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ നവക്കോണത്തെ വൃദ്ധ ദമ്പതികളായ കൃഷ്ണനും കോമളാമ്മയ്ക്കും വളരെ സന്തോഷവും സമാധാനവും നൽകുന്ന തിരുവോണമാണിന്ന്. കാരണം ഇവ‌ർക്കിനി മുതൽ മഴയും വെയിലും ഏൽക്കാത്ത വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാം. മഴക്കാലമായാൽ പൊട്ടിപൊളിഞ്ഞു ചോർന്നൊലിക്കുന്ന വീട്ടിൽ ഏറെ ഭയപ്പാടോടെ കഴിഞ്ഞു വന്ന ഇവർക്ക് യുവജനതാദൾ(എസ്) പ്രവർത്തകർ പുതിയ വീട് നിർമ്മിച്ച് നൽകിയതോടെയാണ് ഇവരുടെ ദുരിത ജീവിതത്തിന് പരിഹാരമായത്. സ്വപ്നക്കൂടാരം എന്നു പേരിട്ട വീടിന്റെ താക്കോൽ ദാനം ഇന്നലെ ഉത്രാടം നാളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിച്ചു. പുതിയ വീട്ടിലേക്കുള്ള പ്രവേശന സമയത്ത് തന്നെ തങ്ങളുടെ കൈകളിൽ എത്തിയ പെൻഷനും ഉത്രാടം നാളിൽ കൃഷ്ണൻ-കോമളം ദമ്പതികൾക്ക് ഇരട്ടിമധുരമായി.

കഴിഞ്ഞ കൊവിഡ് കാലത്ത് നവക്കോണം പ്രദേശത്ത് യുവജനതാദളിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണത്തിനെത്തിയ മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നേരിൽ കണ്ട് തങ്ങളുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യം ദമ്പതികൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം യുവജനതാദൾ നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫലമായാണ് ഇവ‌ർക്ക്അടച്ചുറപ്പുള്ള വീട് യാഥാർത്ഥ്യമായത്. ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.സതീഷ് അദ്ധ്യക്ഷനായി. അഡ്വ. വി.മുരുകദാസ്, അഡ്വ. ടി. മഹേഷ്, എ.രാമചന്ദ്രൻ, എസ്.വിനോദ് ബാബു, വി.ഹക്കിം, മിനി മുരളി, കെ.തങ്കവേലു, പി.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL