
പട്ടാമ്പി: മാരായം കുന്ന് നിബ്രാസുൽ ഇസ്ലാം മദ്രസ നബിദിനം ആഘോഷിച്ചു. മഹല്ല് ഖത്തീബ് പി.കെ.ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നമ്പ്രത്ത് ഹസ്സൻ പതാക ഉയർത്തി. പി.എം.സി മുഹമ്മദ് ഹാജി, മഹല്ല് ഭാരവാഹികളും രക്ഷിതാക്കളും എല്ലാ പരിപാടികളിലും പങ്കെടുത്തു. മദ്രസ വിദ്യാർത്ഥികളും പ്രവാചക കീർത്തനങ്ങളും ഉരുവിട്ട് റാലികൾ നടത്തി. ദഫ് മുട്ട്, സ്‌കൗട്ട് പരേഡ്, ഫ്ളവർ ഷോ എന്നിവ നടന്നു. ഉച്ചയോടെ ഭക്ഷണ വിതരണവും വൈകീട്ട് വിവിധ മദ്രസകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാ മത്സരങ്ങളും നടന്നു. നബിദിനത്തെ വരവേൽക്കാൻ വർണ്ണാഭമായ ഒരുക്കങ്ങളാണ് വിവിധ മഹല്ല് കമ്മിറ്റികൾ ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |