SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 PM IST

നിവേദനം നൽകി

kalpathy
kalpathy

പാലക്കാട്: നവംബർ 13, 14, 15 തീയതികളിൽ നടക്കുന്ന കൽപാത്തി രഥോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.കെ.ശ്രീകണ്ഠൻ എം.പിക്ക് കൽപാത്തി നിവേദനം നൽകി. ക്ഷേത്ര ഭാരവാഹികളായ വി.കെ.സുജിത് കുമാർ വർമ്മ(ശിവക്ഷേത്രം), കെ.എസ്.കൃഷ്ണ (മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം), സി.എസ്.മഹേഷ് കൃഷ്ണൻ (ശ്രീ ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം), സി.വി.മുരളി രാമനാഥൻ (പ്രസന്ന മഹാഗണപതി ക്ഷേത്രം) എന്നിവരാണ് നിവേദനം നൽകിയത്. റെയിൽ റോഡ് ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.പി ഉറപ്പു നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL