SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശിരുവാണി ടൂറിസ്റ്റുകൾക്കായി തുറന്നു

siruvani

വനം വകുപ്പ് അനുമതി ലഭിച്ചവർക്കാണ് പ്രവേശനം ലഭിക്കുക

ഇരുചക്രവാഹനങ്ങൾക്ക് പ്രവേശന അനുമതിയില്ല

21 കിലോമീറ്റർ ദൈർഘ്യമുള്ള വനപ്രദേശങ്ങളിലൂടെയുള്ള സവാരി

മണ്ണാർക്കാട്: പാരിസ്ഥിതിക വിനോദസഞ്ചാര മേഖലയ്ക്ക് ഖ്യാതി കേട്ട ശിരുവാണി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് തുറന്ന് നൽകി. പശ്ചിമഘട്ട മലനിരകളോട് ചേർന്ന നയന മനോഹരമായ കാഴ്ചകളും പ്രകൃതി ഭംഗിയും ആവോളം ആസ്വദിക്കുവാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. സഞ്ചാരികൾക്ക് ശിരുവാണി ഡാം, കേരളമേട്, പുൽമേട്ട് ട്രക്കിംഗ് എന്നിവ ഉൾപ്പെട്ട ഇഞ്ചിക്കുന്ന് മുതൽ കേരള മേട് വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള വനപ്രദേശങ്ങളിലൂടെയുള്ള സവാരിക്ക് പ്രത്യേക സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. പ്രളയകാലാനന്തരമുള്ള റോഡ് തകർച്ചയും വിനോദസഞ്ചാരികളുടെ സുരക്ഷയും പരിഗണിച്ചാണ് വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രത്യേക വഴികാട്ടികളുടെ സഹായവും വിനോദസഞ്ചാരികൾക്ക് ലഭിക്കും. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ഇടക്കുർശ്ശി ശിരുവാണി കവലയിൽ നിന്നും 16 കിലോമീറ്ററുള്ള മലമ്പാത വഴി ശിരുവാണി മേഖലയിലെത്തിച്ചേരാനാവും. വിവരങ്ങൾക്ക് 8547602366 ൽ ബന്ധപ്പെടാമെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ സി. അബ്ദു ലത്തീഫ് അറിയിച്ചു.

സന്ദർശനം പരമാവധി മൂന്ന് മണിക്കൂർ നേരം

നിലവിൽ മുൻകൂർ ബുക്കിംഗ് ചെയ്തു വരുന്ന സന്ദർശകർക്കാണ് പാസ് ലഭിക്കുക. സന്ദർശകർ വരുന്ന വാഹനത്തിൽ പരമാവധി മൂന്ന് മണിക്കൂർ നേരം സന്ദർശനം അനുവദിക്കും. ദിവസേന രാവിലെ ഒൻപത്, ഉച്ചക്ക് 12, ഉച്ചക്ക് ശേഷം 2.30 എന്നിങ്ങനെ മൂന്ന് ബാച്ചുകളിലായാണ് സന്ദർശനം അനുവദിക്കുന്നത്.

പ്രവേശന ഫീസ്

അഞ്ച് സീറ്റുള്ള വാഹനങ്ങൾക്ക് 2000 രൂപ

ഏഴ് സീറ്റുള്ള വാഹനങ്ങൾക്ക് 3000 രൂപ

12 സീറ്റുള്ള വാഹനങ്ങൾക്ക് 5000 രൂപ

13 മുതൽ 17 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6500 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SIRUVANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL